റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ രാംദാസ് അതാവാലെയുടെ കാര്‍ സത്താറയിലെ വേയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ഇന്ന് 3 മണിക്ക് മുംബൈയിലേക്ക് വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംദാസ് അത്താവലെയുടെ കുടുംബവും കാറിലുണ്ടായിരുന്നു. വേയില്‍ നിന്ന് മുംബൈയിലേക്കുള്ള വഴിയില്‍ ഒരു കണ്ടെയ്നര്‍ പെട്ടെന്ന് പഞ്ചറായതിനെ തുടര്‍ന്ന് ബ്രേക്ക് പിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. രാംദാസ് അത്താവലെയും കുടുംബവും സുരക്ഷിതമാണ്.
രാംദാസ് അത്താവലെ മുംബൈയിലേക്ക് പോയതായി ആര്‍പിഐ മീഡിയ ഹെഡ് ഹേമന്ത് റാന്‍പിസെ അറിയിച്ചു. അപകട വാര്‍ത്തയറിഞ്ഞ് നിരവധി ആളുകളാണ് അത്താവലെയെ വിളിക്കുന്നത്. എന്നാല്‍ തനിക്ക് കുഴപ്പമില്ലെന്നും ആരോഗ്യവാനാണെന്നും അത്താവാലെ ഫേസ്ബുക്കിലൂടെ കുറിച്ചു.