Newsperseconds.com

ഇഡി കസ്റ്റഡിയില്‍ അരവിന്ദ് കെജ്രിവാള്‍ സുരക്ഷിതനാണോയെന്ന് ഉറപ്പില്ലെന്ന് എഎപി നേതാവ് അതിഷി

Capture

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ സുരക്ഷിതനാണോയെന്ന് ഉറപ്പില്ലെന്ന് ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ ഇ ഡിക്ക് ആയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുന്നുവെന്നും സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.

ഇസഡ് പ്ലസ് സുരക്ഷയുള്ള സിറ്റിങ് മുഖ്യമന്ത്രിയാണ് കെജ്രിവാള്‍. ഇപ്പോള്‍, അദ്ദേഹം കസ്റ്റഡിയില്‍ സുരക്ഷിതനാണോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. ആരൊക്കെയാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല. ഇസഡ് പ്ലസ് സുരക്ഷ നീക്കം ചെയ്തു. അതിനാല്‍, ഇഡിക്ക് അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമോയെന്ന് ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞു. ഇതൊരു വലിയ സുരക്ഷാ പ്രശ്‌നമാണെന്നും മുഖ്യമന്ത്രിയുടെ സുരക്ഷാ വിശദാംശങ്ങള്‍ ഇഡി സൂക്ഷിക്കുന്നുണ്ടോയെന്ന് പാര്‍ട്ടിക്ക് അറിയണമെന്നും അവര്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ അതിഷി വീണ്ടും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. അറസ്റ്റിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നും കെജ്രിവാളിനോട് ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ആം ആദ്മി പാര്‍ട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Article

Leave a Comment