ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എഎപിയുടെ മുതിര്‍ന്ന നേതൃത്വവും നിരവധി അനുയായികളും ഡല്‍ഹിയില്‍ തെരുവിലിറങ്ങി. ഡല്‍ഹിയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഡല്‍ഹിയിലെ ബിജെപി ഓഫീസിലേക്ക് ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
ജനാധിപത്യത്തിന്റെ കൊലപാതകം എന്ന് അതിഷി വിശേഷിപ്പിച്ച് മാര്‍ഗിലേക്ക് നടത്തിയ മാര്‍ച്ചില്‍ എഎപി നേതാക്കളെയും അനുഭാവികളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തെരുവിലൂടെ വലിച്ചിഴച്ചാണ് മന്ത്രിമാരെ കൊണ്ടുപോയത്. സൗരവ് ഭരദ്വാജിനെയും അതിഷി മര്‍ലേനയെയുമാണ് തെരുവിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. രാജ്യതലസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത സംഭവങ്ങളെന്ന് അതിഷി മര്‍ലേന പ്രതികരിച്ചു. ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.