വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 15 സ്ഥാനാര്‍ത്ഥികളുടെ നാലാമത്തെ പട്ടിക ബിജെപി ഇന്ന് പുറത്തിറക്കി. ഏപ്രില്‍ 19 ന് ആദ്യഘട്ട പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. പുതുച്ചേരി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് എ നമശ്ശിവായത്തിനെയാണ് ബിജെപി നിര്‍ണ്ണയിച്ചത്. എന്‍ രംഗസ്വാമി സര്‍ക്കാരില്‍ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ആഭ്യന്തര മന്ത്രിയാണ് നമശ്ശിവായം.
15 അംഗ പട്ടികയില്‍ 2017-ല്‍ ബിജെപിയിലേക്ക് മാറിയ എഐഎഡിഎംകെയുടെ മുന്‍ പ്രമുഖ അംഗമായ പി. കാര്‍ത്ത്യായനി ഉള്‍പ്പെടുന്നു. കാര്‍ത്ത്യായനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ചിദംബരം (എസ്സി) മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രാധിക ശരത്കുമാര്‍ തമിഴ്നാട്ടിലെ വിരുദ്നഗര്‍ മണ്ഡലത്തില്‍ മത്സരിക്കും. നടന്‍ ആര്‍ ശരത് കുമാറിന്റെ ഭാര്യയാണ് രാധിക ശരത്കുമാര്‍.
15 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇങ്ങനെ;
1 പുതുച്ചേരി – എ.നമശ്ശിവായം
2 തിരുവള്ളൂര്‍ (എസ്സി)- പൊന്‍. വി.ബാലഗണപതി
3 ചെന്നൈ നോര്‍ത്ത്- ആര്‍.സി. പോള്‍ കനകരാജ്
4 തിരുവണ്ണാമലൈ- എ. അശ്വഥാമന്‍
5 നാമക്കല്‍- ഡോ.കെ.പി. രാമലിംഗം
6 തിരുപ്പൂര്‍- എ.പി.മുരുകാനന്ദം
7 പൊള്ളാച്ചി- കെ.വസന്തരാജന്‍
8 കരൂര്‍- വി.വി. സെന്തില്‍നാഥന്‍
9 ചിദംബരം (എസ്സി)- പി. കാര്‍ത്ത്യായിനി
10 നാഗപട്ടണം (എസ്സി)- എസ്ജിഎം രമേശ്
11 തഞ്ചാവൂര്‍- എം.മുരുകാനന്ദം
12 ശിവഗംഗ- ഡോ. ദേവനാഥന്‍ യാദവ്
13 മധുര- പ്രൊഫ. രാമ ശ്രീനിവാസന്‍
14 വിരുദുനഗര്‍- രാധിക ശരത്കുമാര്‍
15 തെങ്കാശി (എസ്സി)- ബി. ജോണ്‍ പാണ്ഡ്യന്‍