അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും ആവശ്യമെങ്കില്‍ ജയിലില്‍ നിന്ന് ഭരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. മദ്യനയ കേസില്‍ റൂസ് അവന്യൂ കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കസ്റ്റഡി അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് വിവരമറിയിച്ചത്. ‘ഞാന്‍ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ആവശ്യമെങ്കില്‍ ഞാന്‍ സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കും,’ അദ്ദേഹം പറഞ്ഞു. ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുമെന്നാണ് ഇപ്പോഴത്തെ വിവരം.ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാന്‍ എഎപി ആലോചിക്കുന്നുണ്ട്.
പ്രത്യേക ജഡ്ജി കാവേരി ബവേജ മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം മാര്‍ച്ച് 28 വരെ കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ നീക്കം. വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിന് സമാന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. പിഎംഎല്‍എ വ്യവസ്ഥകള്‍ ലംഘിച്ചാണ് അറസ്റ്റ് എന്ന് സുപ്രീംകോടതി അറിയിക്കും. അന്വേഷണവുമായി നിസ്സഹകരിച്ച എന്ന പ്രതീതി തെറ്റായി ഇ ഡി ഉണ്ടാക്കിയെന്നും രാഷ്ട്രീയകാരണങ്ങളാലാണ് അറസ്റ്റ് എന്നും സുപ്രീംകോടതിയെ അറിയിക്കും. മുതിര്‍ന്ന ആം ആദ്മി നേതാക്കളും അഭിഷേക് സിംഖ്വിയും ചര്‍ച്ച നടത്തി. ഡല്‍ഹി എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിന് കെജ്രിവാളിന് സൗത്ത് ഗ്രൂപ്പില്‍ നിന്ന് കിക്ക്ബാക്ക് ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പെടുത്തി.