Newsperseconds.com

മണിപ്പൂര്‍ പോലീസ് സംഘത്തിന് നേരെ വീണ്ടും വെടിവെയ്പ്പ്; 3 പോലീസുകാര്‍ക്ക് പരിക്കേറ്റു

Untitled-1

തെങ്‌നോപാല്‍: മണിപ്പൂര്‍ പോലീസ് സംഘത്തിന് നേരെ വീണ്ടും വെടിവെയ്പ്പ്. ആയുധധാരികള്‍ പതിയിരുന്ന് നടത്തിയ ആക്രമണത്തിലാണ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റത്. മൊറേയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ വെടിവച്ചുകൊന്നിരുന്നു.

മണിപ്പൂരിലെ തെങ്നൗപാല്‍ ജില്ലയിലെ മോറെയില്‍ വെച്ചാണ് മോറെ എസ്ഡിപിഒ ചിങ്തം ആനന്ദിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന്, സായുധരായ അക്രമികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി മോറെ നഗരത്തിലേക്ക് കൂടുതല്‍ സേനയെ അയച്ചു.

 

Share this Article

Leave a Comment