ഇഡി കസ്‌ററഡിയില്‍ നിന്ന് രണ്ടാമത്തെ ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ക്ലിനിക്കില്‍ സൗജന്യ മരുന്നുകള്‍ക്ക് ക്ഷാമം ഉണ്ടാകരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഡയഗ്‌നോസ്റ്റിക് പരിശോധനകളുടെയും കുറവ് പരിഹരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ ജല, മലിനജല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജലമന്ത്രി അതിഷിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നു.
കസ്റ്റഡിയിലാണെങ്കിലും ഡല്‍ഹിയിലെ ജനങ്ങളുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. അദ്ദേഹം എനിക്ക് ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല മൊഹല്ല ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നുകള്‍ ലഭ്യമല്ലെന്നറിയുന്നതില്‍ മുഖ്യമന്ത്രി വേദനിക്കുന്നു. ചില ആശുപത്രികളിലും മൊഹല്ല ക്ലിനിക്കുകളിലും സൗജന്യ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ ലഭ്യമല്ല. തന്നെ ജയിലില്‍ അടച്ചിട്ടുണ്ടെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു, ആശുപത്രികളില്‍ പോകുന്നവര്‍ക്ക് നിര്‍ബന്ധമായും മരുന്ന് കിട്ടണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഭരദ്വാജ് പറഞ്ഞു.