ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രത്യേക പ്രാര്‍ഥനകള്‍ക്കായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ ധര്‍മസ്ഥലയിലെത്തി. ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രത്തില്‍ മഠാധിപതി ഡോ.ഡി.വീരേന്ദ്ര ഹെഗ്ഗഡെയുമായി കൂടിക്കാഴ്ച നടത്തി.
പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് ധര്‍മ്മസ്ഥലത്ത് ദേവന്റെ അനുഗ്രഹം തേടിയതാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേവന്റെ അനുഗ്രഹത്തിലും സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണയിലും തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.