Newsperseconds.com

പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു

Capture

ലേ: ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഹിമാലയന്‍ പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 21 ദിവസമായി നിരാഹാര സമരം നടത്തിവന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചു. ദുര്‍ബലമായ ഹിമാലയന്‍ പരിസ്ഥിതിക്ക് വേണ്ടി സമരം ആരംഭിച്ച സോനം വാങ്ചുക് കേന്ദ്രത്തിനെതിരെ നിശിതമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. തന്റെ പോരാട്ടം തുടരുമെന്നാണ് സമരം അവസാനിപ്പിച്ചുകൊണ്ട് സോനം വാങ്ചുക് പ്രതികരിച്ചത്.

സോനം വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ച് ലഡാക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് സമരസ്ഥലത്ത് എത്തിയത്. ലഡാക്കിന്റെ ഭരണഘടനാപരമായ സംരക്ഷണത്തിനും ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി ഞാന്‍ പോരാടുന്നത് തുടരുമെന്ന് സോനം വാങ്ചുക് പറഞ്ഞു. വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും സമാന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം തുടങ്ങുകയാണെന്ന് ഇവിടെയെത്തിയ വനിതാ സംഘം പറഞ്ഞു.

Share this Article

Leave a Comment