Newsperseconds.com

മഹാരാഷ്ട്ര ഐപിഎസ് ഓഫീസര്‍ സദാനന്ദ് വസന്ത് ഇനി എന്‍ഐഎയുടെ ഡയറക്ടര്‍ ജനറല്‍

Capture

ന്യൂഡല്‍ഹി: സദാനന്ദ് വസന്ത് ഡേറ്റിനെ എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലായി നിയമിച്ച് പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.

2026 ജൂണ്‍ 30-ന് സൂപ്പര്‍ആനുവേഷന്‍ വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. പിയൂഷ് ആനന്ദ് ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) പുതിയ മേധാവിയാകും. ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡയലപ്പ്മെന്റ് ഡയറക്ടര്‍ ജനറലായി ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ശര്‍മയേയും നിയമിച്ചിട്ടുണ്ട്.

Share this Article

Leave a Comment