ഉത്തരാഖണ്ഡിലെ നാനക്മട്ട ഗുരുദ്വാരയില്‍ അജ്ഞാതരുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട ബാബ ടാര്‍സെം സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കൊലപാതക വിവരം ലഭിച്ചതെന്ന് ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടര്‍ ജനറല്‍ സംഭവം സ്ഥിരീകരിച്ചു. മുഖംമൂടി ധരിച്ച രണ്ട് അക്രമികള്‍ നാനക്മട്ട ഗുരുദ്വാരയില്‍ പ്രവേശിച്ച് കര്‍സേവാ പ്രമുഖ് ബാബാ തര്‍സെം സിംഗിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഖത്തിമയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.