ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നിന്ന് കൊക്കയിലേക്ക് വാഹനം മറിഞ്ഞ് പത്ത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന വാഹനം പുലര്‍ച്ചെ 1.15 ഓടെ ജില്ലയിലെ ചെഷ്മ മേഖലയില്‍ 300 അടി താഴ്ചയില്‍ വീയുകയായിരുന്നു.
പോലീസും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും സ്ഥലത്തുണ്ട്. കനത്ത മഴയില്‍ 10 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ്, ദുരന്ത നിവാരണ സേന, ജമ്മു കശ്മീര്‍ റോഡ് സുരക്ഷാ സംഘം എന്നിവര്‍ അപകട വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി.