Newsperseconds.com

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മഹാറാലി നടത്താന്‍ ഇന്ത്യാ സഖ്യത്തിന് അനുമതി

Capture

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് മാര്‍ച്ച് 31 ന് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്. ഡല്‍ഹി രാംലീല മൈതാനിയില്‍ റാലി സംഘടിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും പോലീസില്‍ നിന്നും അനുമതി ലഭിച്ചു. ഇന്ത്യാ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാര്‍, ഡെറക് ഒബ്രിയന്‍, ഫാറൂഖ് അബ്ദുള്ള, ജെഎംഎം നേതാവ് ചമ്പായി സോറന്‍ തുടങ്ങിയവരെല്ലാം റാലിയില്‍ പങ്ക് ചേരും.

മാര്‍ച്ച് 21നാണ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്‍ര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28വരെയാണ് വിശദമായ ചോദ്യം ചെയ്യലിന് ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

Share this Article

Leave a Comment