ബംഗളൂരു: കുടുംബ സ്വത്തില്‍ നിന്ന് മകന് വിഹിതം ചോദിച്ചതിനെ തുടര്‍ന്ന് പിതാവ് മകന്റെ മേല്‍ ആസിഡ് ഒഴിച്ചതായി പരാതി. ടി.ദാസറഹള്ളിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. റിട്ടയേര്‍ഡ് പോലീസ് സബ് ഇന്‍സ്പെക്ടറായ രാമകൃഷ്ണയ്യയാണ് പ്രതി. മകന് കിരണിന് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ജ്യേഷ്ഠന് ഉപേന്ദ്ര കുമാറിനും മൂത്ത സഹോദരി കലാവതിക്കും ആക്രമണത്തില്‍ പങ്കുണ്ടെന്ന് കിരണ്‍ പറയുന്നു. മര്‍ദ്ദനത്തില്‍ കിരണിന്റെ ഒരു കണ്ണിനും ശരീരത്തിനും പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ നാരായണ നേത്രാലയത്തില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ പ്രതികള്‍ക്കായി ബഗലഗുണ്ടെ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.