കല്‍ബുര്‍ഗി: തോക്ക് കൈവശം വെച്ചതിനും തോക്ക് ഉപയോഗിച്ച് റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു രണ്ട് യുവാക്കള്‍ക്കെതിരെ കേസ്. സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മുഹമ്മദ് അജ്ജല്‍ ഷെയ്ഖ് (27), ദീപക് ചവാന് (23) എന്നിവര്‍ക്കെതിരെ വാഡി പോലീസ് കേസെടുത്തത്.
തോക്ക് കൈവശം വെച്ച് ഇരുവരും റീലുകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പോലീസ് വ്യാജ തോക്ക് പിടിച്ചെടുത്തു. മേഖലയില്‍ അശാന്തിക്ക് ഇടയാക്കുന്ന ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് താക്കീത് നല്കി.