ന്യൂഡല്‍ഹി: ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം ഒഴിവാക്കി. ആദായനികുതി ലംഘനത്തിന്റ പേരില്‍ അധികാരികളാല്‍ ചോദ്യം ചെയ്യപ്പെട്ട് ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നടപടി. അടുത്ത ആഴ്ച മുതല്‍, ബിബിസി മുന്‍ ജീവനക്കാര്‍ അടങ്ങുന്ന ‘കളക്ടീവ് ന്യൂസ് റൂം ആരംഭിക്കും. കളക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ വാര്‍ത്തകള്‍ ഇനി മുതല്‍ പ്രസിദ്ധീകരിക്കുക.
ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ബിബിസിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി അതിന്റെ ഇന്ത്യന്‍ ഓഫീസുകള്‍ ഏഴ് ഭാഷകളില്‍ ഇന്ത്യയിലെ മുഴുവന്‍ ഉള്ളടക്കവും നിര്‍മ്മിക്കും. കളക്ടീവ് ന്യൂസ് റൂം കമ്പനിയുടെ 26% ഓഹരികള്‍ക്കായി ബിബിസി സര്‍ക്കാരിന് അപേക്ഷനല്‍കി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറുന്നത് ചരിത്രത്തില്‍ ആദ്യമെന്നും മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി പ്രതികരിച്ചു.