Newsperseconds.com

കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ മേധാവികളെ മാറ്റാന്‍ ധര്‍ണ്ണ; ടിഎംസി നേതാക്കള്‍ കസ്റ്റഡിയില്‍

Capture

കൊല്‍ക്കത്ത: നിലവിലെ കേന്ദ്ര ഏജന്‍സികളായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എന്നിവയുടെ മേധാവിമാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. ദേശീയ തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് പുറത്ത് 24 മണിക്കൂര്‍ ധര്‍ണ നടത്തിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രെയിന്‍, മുഹമ്മദ് നദിമുല്‍ ഹക്ക്, ഡോല സെന്‍, സാകേത് ഖോഗലെ, സാഗരിക ഗോസ്, വിവേക് ഗുപ്ത, അര്‍പിത ഘോഷ്, സാന്തനു സെന്‍, അബിര്‍ രഞ്ജന്‍ ബിശ്വാസ്, സുദീപ് രാഹ എന്നിവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ബിജെപി ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യത്തിന്റെ പവിത്രതയെ ഹനിക്കുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല, ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഒറ്റക്കെട്ടായി നടത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

Share this Article

Leave a Comment