Newsperseconds.com

അരവിന്ദ് കെജ്രിവാള്‍ ഇന്ന് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകും

Untitled-1

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്‍പില്‍ ഓഫിസില്‍ ഹാജരാവും. ഇത് ആദ്യമായാണ് ഇഡി മദ്യനയക്കേസില്‍ കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് എഎപി അവകാശപ്പെട്ടു.

കേസില്‍ നേരത്തെ സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് ഇഡി ആസ്ഥാനത്തും പാര്‍ട്ടി ഓഫിസ് പരിസരത്തും മുഖ്യമന്ത്രിയുടെ വസതി നില്‍ക്കുന്ന സിവില്‍ ലൈന്‍സിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Share this Article

Leave a Comment