ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. മുമ്പ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. അഴിമതിയിലെ മുഖ്യ സൂത്രധാരരില്‍ ഒരാള്‍ കവിതയെന്നും, കവിതയ്ക്ക് ഇന്‍ഡോ സ്പിരിറ്റ് കമ്പനിയില്‍ ബിനാമി നിക്ഷേപം ഉള്ളതിന് ഡിജിറ്റല്‍ തെളിവ് ഉണ്ടെന്നും സിബിഐ പറഞ്ഞു.
സൗത്ത് ഗ്രൂപ്പിന് ഡല്‍ഹിയില്‍ മദ്യ വ്യവസായം നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പണം ആവശ്യപ്പെട്ടന്നും സിബിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിഹാര്‍ ജയിലില്‍ നിന്നും ഇന്നലെയാണ് കവിതയെ സിബി ഐ അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണ് കവിത.
മദ്യവ്യവസായികളില്‍ നിന്നും 100 കോടി ശേഖരിക്കുന്നതില്‍ കവിതയുടെ പങ്കു അന്വേഷണത്തില്‍ വ്യക്തമായി. ജയിലിലെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത കവിതയെ വിശദമായി ചോദ്യം ചെയ്യനായി 5 ദിവസത്തേക്ക് കസ്റ്റഡി യില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.