Newsperseconds.com

പതിവ് തെറ്റിക്കാതെ മന്നത്തിന് മുന്നില്‍ കൈവിരിച്ചെത്തി; കിംങ് ഖാന്റെ 58-ാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍

Untitled-1

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാന്‍ ബോളിവുഡിന്റെ ബാദ്ഷ എല്ലാ വര്‍ഷത്തേയും പോലെ മന്നത്തിന് മുമ്പില്‍ കൈവിരിച്ചെത്തി. കിംങ് ഖാന്റെ 58-ാം ജന്മദിനത്തില്‍ മുംബൈയിലെ ബാന്ദ്രയിലെ മന്നത്ത് വീടിന് പുറത്ത് ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.

എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ സൂപ്പര്‍ താരം ബാല്‍ക്കണിയില്‍ എത്താറുണ്ട്. മന്നത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന നടന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ 58-ാം ജന്മദിനം ആരാധകര്‍ കൊണ്ടാടുകയാണ്.

അതേസമയം, ഇന്നലെ രാത്രി മന്നത്തിന് പുറത്ത് ആരാധകരുടെ കടല്‍ തടിച്ചുകൂടിയിരുന്നു. 12 മണിയോടെ ആരവങ്ങളും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളും തുടങ്ങി. നടന്‍ അവരെ നിരാശപ്പെടുത്തിയില്ല. അര്‍ദ്ധരാത്രിയില്‍ ഷാരൂഖ് അവരെ അഭിവാദ്യം ചെയ്യാന്‍ പുറത്തേക്കിറങ്ങി. ആരാധകരെ കൈവീശി കാണിച്ചും ചുംബിച്ചും അദ്ദേഹം സ്‌നേഹം പകര്‍ന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തന്റെ ജന്മദിനത്തില്‍ കറുത്ത ടീ ഷര്‍ട്ടും കറുത്ത സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണ് ആരാധകരെ കാണാനെത്തിയത്.

ഇന്ത്യയിലെ ഏറ്റവും ധനികരായ സംരംഭകരില്‍ ഒരാളാണ് ബോളിവുഡിലെ ബാദുഷ. ഡല്‍ഹിയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഷാരൂഖ് ഖാന്‍, ഒടുവില്‍ ബോളിവുഡിലെ ഏറ്റവും വലിയ പേരുകളിലൊന്നായി മാറി. ഷാരൂഖ് ഖാന്റെ ആസ്തിയുടെ കാര്യം വരുമ്പോള്‍, അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച സെലിബ്രിറ്റികളില്‍ ഒരാളാണ്. 2023 നവംബര്‍ 2-ന് അദ്ദേഹത്തിന് 58 വയസ്സ് തികയുകയാണ്.
ടോം ക്രൂസ്, ജോര്‍ജ്ജ് ക്ലൂണി, റോബര്‍ട്ട് ഡി നിരോ എന്നിവരെക്കാള്‍ മുന്നിലാണ് കിംഗ് ഖാന്‍. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളില്‍ രണ്ടാം സ്ഥാനത്ത്.

 

Share this Article

Leave a Comment