മംഗളൂരു: മംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇന്ന് പുലര്‍ച്ചെ ഇടിയും മിന്നലോടും കൂടിയ കനത്ത മഴ അനുഭവപ്പെട്ടു. പുലര്‍ച്ചെ 4 നും 5:30 നും ഇടയില്‍ പെയ്ത മഴയില്‍ മരങ്ങള്‍ വീണ് ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ തടസ്സപ്പെടുകയും ഗതാഗത പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ചിലയിടങ്ങളില്‍ വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി മുടങ്ങി. മംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ദക്ഷിണ കന്നഡ, ചിക്കമംഗളൂരു, ദാവന്‍ഗരെ, ഹാസന്‍, കുടക്, ഷിമോഗ, തുംകൂര്‍, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി.