ന്യൂഡല്‍ഹി: ഞായറാഴ്ച ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഇന്ത്യന്‍ ബ്ലോക്കിന്റെ ‘ഉല്‍ഗുലാന്‍ റാലി’യില്‍ പ്രചാരണത്തിന് എത്തേണ്ടിയിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെട്ടെന്ന് അസുഖം ബാധിച്ചതിനാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. എന്നിരുന്നാലും, സത്നയിലെ പൊതു പ്രസംഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെ റാഞ്ചി റാലിയില്‍ പങ്കെടുത്തു.
അതേ സമയം, സത്‌നയിലും റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ രാഹുല്‍ എല്ലാ തയ്യാറെടുപ്പും എടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന് അസുഖം അനുഭവപ്പെട്ടതോടെ ദില്ലിയില്‍ നിന്ന് വരാന്‍ പറ്റാത്ത അവസ്ഥയായി എന്ന് എക്‌സില്‍ ജയ്‌റാം രമേശ് പങ്കുവച്ചിരിക്കുന്നു. റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തിലാണ് റാലി നടന്നത്. രാഹുലിന്റെ അഭാവത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗേ തന്നെയാണ് സംസാരിച്ചത്.