ന്യൂഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായില്ല. രാവിലെ 11 മണിയോടെയാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. ഇഡിയുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാള്‍ മറുപടി നല്കി. കേസില്‍ കെജ്രിവാളിന് ഇഡി വീണ്ടും നോട്ടീസ് നല്‍കും.
ഈ മാസം തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുന്നത് തടയാന്‍ ബിജെപി നിര്‍ദ്ദേശപ്രകാരമാണ് തനിക്ക് നോട്ടീസ് നല്‍കിയതെന്ന് ഇഡി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ കെജ്രിവാള്‍ ആരോപിച്ചു.