മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബോധരഹിതനായി. യവത്മാല്‍-വാഷിം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പുസാദില്‍ പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
ബോധക്ഷയമുണ്ടായി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മന്ത്രി സുഖം പ്രാപിക്കുകയും പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു. ചൂട് കാരണം അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇപ്പോള്‍ താന്‍ പൂര്‍ണ്ണമായും സുഖമായിരിക്കുന്നുവെന്നും അടുത്ത റാലിയില്‍ പങ്കെടുക്കാന്‍ വരൂദിലേക്കുള്ള യാത്രയിലാണെന്നും അദ്ദേഹം അറിയിച്ചു.