Newsperseconds.com

രണ്ടാം ഘട്ട വോട്ടെടുപ്പ്; ഉത്തര്‍പ്രദേശിലെ എട്ടു ലോക്സഭ മണ്ഡലങ്ങളില്‍ നാളെ വിധിയെഴുതും

Capture

ലഖ്നൗ: നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. നടി ഹേമമാലിനി, നടന്‍ അരുണ്‍ ഗോവില്‍, കോണ്‍ഗ്രസ് നേതാവ് ഡാനിഷ് അലി തുടങ്ങിയവരാണ് ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖര്‍. അംരോഹ, മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മണ്ഡലങ്ങള്‍ കടന്ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം ബുധനാഴ്ച വൈകുന്നേരം അവസാനിപ്പിച്ചു. എന്‍ഡിഎയും ഇന്ത്യാ ബ്ലോക്കും ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെ ത്രികോണ മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ടാം ഘട്ട ബിജെപി പ്രചാരണം.

സംസ്ഥാനത്തെ തൊഴിലില്ലായ്മ യുവാക്കള്‍ക്കിടയില്‍ ബിജെപ്പിക്കെതിരായ വികാരം ശക്തമായിരിക്കുകയാണ്. വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിലും മണ്ഡലങ്ങളില്‍ യുവാക്കളുടെ രോഷപ്രകടനങ്ങള്‍ ശക്തമായിരുന്നു.

Share this Article

Leave a Comment