ന്യൂഡല്‍ഹി: ഹരിയാനയില്‍ വളര്‍ത്തുനായയെ നഷ്ടപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം 12 വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 5 ദിവസം മുമ്പ് നായ ചത്തതിനെ തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിയിരുന്നതായി അമ്മ പറഞ്ഞു.
നായ ചത്തതുമുതല്‍ പെണ്‍കുട്ടി അതീവ മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്ന് മാസമായി വളര്‍ത്തുന്ന നായ ചത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മയും പുറത്ത് നടക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.