ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടര്‍ ആയ ശിവന്‍ നായരും (72) ഭാര്യ പ്രസന്നകുമാരിയുമാണ് (62) കൊല്ലപ്പെട്ടത്. കണ്‍സള്‍ട്ടേഷന്‍ തേടിയെത്തിയ രോഗികളുടെ വേഷത്തില്‍ പ്രതികള്‍ വീട്ടില്‍ കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
ഇവരുടെ വീട്ടില്‍ നിന്ന് 100 പവന്‍ സ്വര്‍ണം മോഷണം പോയിട്ടുണ്ട്. മിട്ടനെമില്ലിയിലെ ഗാന്ധി നഗര്‍ മെയിന്‍ റോഡിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയോടെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. മുത്തപുതുപേട്ട് പോലീസ് അന്വേഷണം തുടങ്ങി. സിദ്ധ ഡോക്ടറായ ശിവന്‍ വീട്ടില്‍ തന്നെയാണ് ക്ലിനിക്ക് നടത്തിയിരുന്നത്.
റിട്ടയേഡ് ടീച്ചറാണ് പ്രസന്നകുമാരി.