Newsperseconds.com

അമിത് ഷായുടെ വ്യാജ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ്

Capture

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വിഡിയോയില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ക്ക് പോലീസ് നോട്ടീസ് അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.

രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് അമിത് ഷായ്ക്കെതിരായി സംവരണവുമായി ബന്ധപ്പെട്ട വിഡിയോ പ്രത്യക്ഷപ്പെട്ടത്. പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവര്‍ക്കുള്ള സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

Share this Article

Leave a Comment