ആം ആദ്മി പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തിനെതിരായ എതിര്‍പ്പ് ചൂണ്ടിക്കാട്ടി മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ നീരജ് ബസോയയും നസീബ് സിംഗും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിനുള്ളിലെ സമാന പ്രശ്നങ്ങളും സംഘടനാ തര്‍ക്കങ്ങളും കാരണമായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസം.
ലൗലിയോട് പാര്‍ട്ടി കാണിച്ച അനീതിയില്‍ പ്രതിഷേധിച്ചാണ് രാജി എന്നും റിപ്പോര്‍ട്ടുണ്ട്. നേതാക്കള്‍ ബിജെപിയില്‍ പോകും എന്ന സൂചനയാണ് പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിംഗ്. ഇരുവര്‍ക്കും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നിരീക്ഷക ചുമതലയുമുണ്ടായിരുന്നു. നസീബ് സിംഗിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയുടെയും നീരജ് ബസോയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റെയും ചുമതലയാണുള്ളത്.