ഹൈദരാബാദ്: തെലങ്കാനയില്‍ ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സമയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റം വരുത്തി. നേരത്തെ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണെങ്കില്‍ പുതിയ സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ ആയിരിക്കും.
12 ലോക്സഭാ മണ്ഡലങ്ങളില്‍ പൂര്‍ണ്ണമായും പുതിയ സമയക്രമപ്രകാരമാകും വോട്ടെടുപ്പ് നടക്കുക. ശേഷിക്കുന്ന അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ ഏതെല്ലാം നിമയമസഭാ മണ്ഡലങ്ങളിലാണ് പുതുക്കിയ സമയക്രമം ബാധകമാകുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കരിംനഗര്‍, നിസാമാബാദ്, സാഹിരാബാദ്, മേദക്, മല്‍കാജ്ഗിരി, സെക്കന്തരാബാദ്, ഹൈദരാബാദ്, ചെവെല്ല, മഹബൂബ്‌നഗര്‍, നാഗര്‍കുര്‍ണൂല്‍ (എസ്സി), നല്‍ഗൊണ്ട, ഭോംഗിര്‍ ലോക്സഭാ സീറ്റ് എന്നിവിടങ്ങളിലാണ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ പോളിംഗ് സമയം.