Newsperseconds.com

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെ

Capture

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പകരം പാര്‍ട്ടിക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തുന്നതില്‍ പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയും മത്സരിക്കാന്‍ സാധ്യതയില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ മെയ് 20 ന് വോട്ടെടുപ്പ് നടക്കും. അഞ്ചാം ഘട്ട സീറ്റുകളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മെയ് 3 ആണ്. അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്.

Share this Article

Leave a Comment