Newsperseconds.com

ആഴ്ച്ചകള്‍ നീണ്ട സസ്‌പെന്‍സ്; ഒടുവില്‍ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി; അമേഠിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാല്‍ ശര്‍മ

Capture

ഡല്‍ഹി: ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ അവസാന മണിക്കൂറില്‍ വഴിത്തിരിവ് ഉണ്ടാക്കി രാഹുല്‍ ഗാന്ധി റായ്ബറേലിയിലും അമേഠിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാല്‍ ശര്‍മ മത്സരിക്കും. ഇരുമണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

അഞ്ച് വര്‍ഷം മുമ്പ് ബിജെപിയിലേക്ക് കൂറുമാറിയ കുടുംബ കോട്ടയായ അമേത്തിയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത് ഗാന്ധി കുടുംബത്തിന്റെ ദീര്‍ഘകാല വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയാണ്. ആഴ്ചകള്‍ നീണ്ട സസ്‌പെന്‍സിന് ശേഷമാണ് കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രിക സമര്‍പ്പിക്കും.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നീണ്ടതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന്‍ വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര രം?ഗത്തെത്തിയതും ചര്‍ച്ചയായി. പ്രിയങ്ക ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഇന്നലം വന്നിരുന്നു. പകരം പാര്‍ട്ടിക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തുന്നതില്‍ പ്രിയങ്ക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയും മത്സരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നുവൃത്തങ്ങള്‍ അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ മെയ് 20 ന് വോട്ടെടുപ്പ് നടക്കും. അഞ്ചാം ഘട്ട സീറ്റുകളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

Share this Article

Leave a Comment