Newsperseconds.com

അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അരുണ്‍ റെഡ്ഡി അറസ്റ്റില്‍

Capture

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ്‌ഫേക്ക് വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അരുണ്‍ റെഡ്ഡിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എക്സ് പ്ലാറ്റ്ഫോമിലെ സ്പിരിറ്റ് ഓഫ് കോണ്‍ഗ്രസ് എന്ന ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്ററാണ് അരുണ്‍ റെഡ്ഡി. ഒരുലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടാണിത്.

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ ദേശീയ കോര്‍ഡിനേറ്ററാണ് അരുണ്‍ റെഡ്ഡി. വീഡിയോ ഉണ്ടാക്കി വൈറലാക്കുന്നതില്‍ അരുണ്‍ റെഡ്ഡിക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ വഴി തെളിവ് നശിപ്പിക്കാനും റെഡ്ഡി ശ്രമിച്ചതായും സൂചനയുണ്ട്. അരുണ്‍ റെഡ്ഡിയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. ശനിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

Share this Article

Leave a Comment