സ്ത്രീയെ തട്ടിക്കൊണ്ടു പോയ കേസില്‍ എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ 29 ന് യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന കേസില്‍ പ്രതിക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇരയായ പെണ്‍കുട്ടിയെ മൈസൂരു ജില്ലയിലെ ഒരു ഫാം ഹൗസില്‍ നിന്ന് കണ്ടെത്തി.
രഹസ്യ വിവിരത്തെ തുടര്‍ന്ന് എഡിജിപി വികെ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രേവണ്ണയെ പിടികൂടിയത്. രേവണ്ണയും, മകനും ജെഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയും 47 കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടില്‍ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു. കേസില്‍ രേവണ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.