ചെന്നൈ: തമിഴ്‌നാട് കന്യാകുമാരി തീരത്ത് വിനോദയാത്രക്കെത്തിയ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.
അതേ സമയം, അപകടത്തില്‍ പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ നീന്തി രക്ഷപ്പെട്ടു. കരൂര്‍ സ്വദേശി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.