Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

Capture

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. നഗരത്തിലെ റാണിപ്പ് പ്രദേശത്തെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്.

രാവിലെ ഏഴരയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പോളിങ് സ്റ്റേഷനിലെത്തിയത്. കേന്ദ്രമന്ത്രി അമിത് ഷാ അദ്ദേഹത്തെ സ്വീകരിച്ച് ഇരുനേതാക്കളും ബൂത്തിലേക്ക് നടന്നു. പ്രധാനമന്ത്രി മോദിയെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം റോഡരികില്‍ നിന്ന് ആര്‍പ്പുവിളിക്കുകയും അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

വോട്ടിംഗ് ബൂത്തിലേക്കുള്ള യാത്രാമധ്യേ, പ്രധാനമന്ത്രിയുടെ വരച്ച ഛായാചിത്രത്തില്‍ ഒരു അനുയായിക്ക് അദ്ദേഹം തന്റെ ഓട്ടോഗ്രാഫ് നല്‍കി. വോട്ടര്‍മാരോട് വോട്ട് വിനിയോഗിക്കണമെന്നും ഓരോ വോട്ടിനും വലിയ പ്രധാന്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this Article

Leave a Comment