Newsperseconds.com

ലൈംഗികാതിക്രമക്കേസില്‍ ബിജെപി നേതാവ് ജി ദേവരാജഗൗഡ അറസ്റ്റില്‍

Capture

ഭാരതീയ ജനതാ പാര്‍ട്ടി നേതാവും അഭിഭാഷകനുമായ ജി ദേവരാജെ ഗൗഡയെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് വില്‍ക്കാന്‍ സഹായിക്കാമെന്ന വ്യാജേന തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് ദേവരാജെ ഗൗഡയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തത്.

എംപിയും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ പ്രജ്വല് രേവണ്ണ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി കാണിക്കുന്ന നിരവധി വീഡിയോകള്‍ തന്റെ കൈവശമുണ്ടെന്ന് ഗൗഡ നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രജ്വല് രേവണ്ണയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി ഡിസംബര്‍ 8 ന് അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയ്ക്ക് കത്തെഴുതിയിരുന്നു. പ്രജ്വല് രേവണ്ണ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ അവ ചോര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് ഗൗഡ അവകാശപ്പെട്ടു. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് ഗൗഡ കഴിഞ്ഞ വര്‍ഷം ബിജെപി നേതൃത്വത്തെ അറിയിക്കുകയും ഹാസനില്‍ മത്സരിപ്പിക്കരുതെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Share this Article

Leave a Comment