Newsperseconds.com

5 രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങിനല്‍കിയില്ല; വിവാഹമോചനം തേടി യുവതി

Capture

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഭര്‍ത്താവ് 5 രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങിനല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം തേടി യുവതി. വിചിത്രമായ വിവാഹമോചന കേസാണ് ആഗ്രയില്‍ നടന്നത്. യുവതിക്ക് എല്ലാ ദിവസവും കുര്‍കുറെ കഴിക്കുന്ന ശീലമുണ്ടായിരുന്നു. ഒരു ദിവസം കുര്‍കുറെ വാങ്ങിക്കൊണ്ടുവരാന്‍ മറന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വിവാഹമോചനത്തിന് കാരണം.

ഒരു വര്‍ഷം മുമ്പാണ് ദമ്പതിമാരുടെ വിവാഹം കഴിഞ്ഞത്. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ദിവസവും കുറുകുറെ കഴിക്കുന്ന ശീലം യുവതിക്ക് ഉണ്ടായിരുന്നു. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് മുടങ്ങാതെ കുറുകുറെ വാങ്ങിനല്‍കി.

എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി. ഇത് യുവതിയെ വളരെയധികം ചൊടിപ്പിച്ചു. തുടര്‍ന്ന് യുവതി വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. കൂടാതെ, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

Share this Article

Leave a Comment