പിലിഭിത്ത്: ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ച് 7 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് ന്യൂഡില്‍സിലെ ഭക്ഷ്യവിഷബാധ മൂലം രാഹുല്‍ എന്ന ഏഴുവയസ്സുകാരന്‍ മരിച്ചത്. ആറ് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഉച്ചഭക്ഷണമായി കഴിച്ച നൂഡില്‍സാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്.
അരിയാഹാരത്തിനൊപ്പമാണ് ഇവര്‍ നൂഡില്‍സ് കഴിച്ചത്. നൂഡില്‍സ് കഴിച്ചതിന്റെ പിറ്റേ ദിവസം എല്ലാവര്‍ക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ചികിത്സ തേടിയെങ്കിലും രാഹുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.