Newsperseconds.com

തമിഴ്നാട് കമ്പം റോഡില്‍ കാറിനുള്ളില്‍ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് കോട്ടയം സ്വദേശികള്‍; കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങള്‍

Capture

കുമളി: തമിഴ്നാട് കമ്പം റോഡില്‍ കേരള റജിസ്ട്രേഷനുള്ള കാറില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്താണ് കാര്‍ പാര്‍ക്ക് ചെയ്തത്. കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ള വാഹനമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

കാറിന്റെ ഡ്രൈവിങ് സീറ്റിലും മുന്‍ സീറ്റിലുമാണ് പുരുഷന്‍മാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തുവച്ച നിലയിലാണ്. കാറിനു സമീപത്തുനിന്ന് ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലന്‍സ് ഉള്‍പ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മൂന്ന് പേരെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. അവര്‍ തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരണം നടത്തുകയാണ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസിന്റെ നിഗമനം.
കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയം ബലപ്പെട്ടു. ഫൊറന്‍സിക് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.

Share this Article

Leave a Comment