Newsperseconds.com

ഡല്‍ഹി ബിജെപി ഓഫീസില്‍ തീപിടിത്തം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

Capture

ഡല്‍ഹി ബിജെപി ഓഫീസില്‍ തീപിടിത്തം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പണ്ഡിറ്റ് പന്ത് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ബിജെപി ഓഫീസിനാണ് തീപിടിത്തമുണ്ടായത്. ഡല്‍ഹി ഫയര്‍ സര്‍വീസസിന് വൈകിട്ട് 4.25ഓടെയാണ് ഫോണ്‍കോള്‍ ലഭിച്ചത്.

വൈദ്യുതി മീറ്റര്‍ ബോക്‌സിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഞങ്ങള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട് ഡിഎഫ്എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share this Article

Leave a Comment