മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.