Newsperseconds.com

നൂഹില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചതിനെ തുടര്‍ന്ന് എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

Capture

നൂഹ്: ഹരിയാനയിലെ നുഹിനടുത്തുള്ള കുണ്ഡ്‌ലി-മനേസര്‍-പല്‍വാല്‍ (കെഎംപി) എക്സ്പ്രസ്വേയില്‍ വൃന്ദാവനില്‍ നിന്ന് വരികയായിരുന്ന ബസ്സിന് തീപിടിച്ചതിനെത്തുടര്‍ന്ന് എട്ട് യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ നുഹ് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സയിലാണ്. തുടക്കത്തില്‍, ബസിനുള്ളില്‍ ചില പൊട്ടല്‍ ശബ്ദം ഉണ്ടായിരുന്നു. തുടര്‍ന്ന് ഒരു ദുര്‍ഗന്ധം ഉണ്ടായതായി ഒരു യാത്രക്കാരന്‍ പറഞ്ഞു.

ബസിന്റെ പിന്‍ഭാഗത്ത് തീപിടിച്ച വിവരം ബസ് ഡ്രൈവര്‍ക്ക് സൂചന നല്‍കിയത് ബൈക്ക് യാത്രികനാണ്. ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മഥുര, വൃന്ദാവന്‍ എന്നിവിടങ്ങളില്‍നിന്ന് തീര്‍ഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇവരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. 10 ദിവസത്തെ തീര്‍ഥാടനയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍.

Share this Article

Leave a Comment