ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇഡിയുടെ അറസ്റ്റ് ചോദ്യം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പിന്‍വലിച്ചത്. സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ഭൂമി കുംഭകോണ കേസില്‍ റിമാന്‍ഡിലാണ് ഹേമന്ത് സോറന്‍.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജി തള്ളിക്കളയുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഹേമന്ത് സോറന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.