Newsperseconds.com

മധുരയില്‍ ഒന്‍പതുവയസുകാരനെ പതിമൂന്ന്കാരന്‍ കുത്തിക്കൊലപ്പെടുത്തി; മൃതദേഹം ഓടയില്‍ ഒളിപ്പിച്ചു

1676119610

തമിഴ്‌നാട്: മധുരയില്‍ ഒന്‍പതുവയസുകാരനെ പതിമൂന്ന്കാരന്‍ കുത്തിക്കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശി ഷാനവാസ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ബിഹാര്‍ സ്വദേശിയായ 13 വയസുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഉറുദു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴുത്തിനും വയറ്റിനും കുത്തേറ്റ ഷാനവാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

മേലൂര്‍ കത്തപ്പട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളില്‍ താമസിച്ച് പഠിയ്ക്കുന്നവരാണ് രണ്ടുപേരും. കുട്ടികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തര്‍ക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ അടുക്കളയില്‍ നിന്നും കത്തിയെടുത്താണ് ഷാനവാസിനെ പതിമൂന്നുകാരന്‍ ആക്രമിച്ചത്. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം സമീപത്തെ മാലിന്യ ഓടയില്‍ ഒളിപ്പിച്ച് പതിമൂന്നുകാരന്‍ പതിവുപോലെ ക്ലാസിലേക്ക് പോവുകയും ചെയ്തു. ഷാനവാസിനെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Share this Article

Leave a Comment