Newsperseconds.com

കൊല്ലം എക്‌സ്പ്രസ്സ് ട്രെയിനില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം; പരാതി നല്‍കിയപ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ പോലീസിന്റെ മറുപടി

Untitled 1

കൊല്ലം എക്‌സ്പ്രസ്സ് ട്രെയിനില്‍ മലയാളി യുവതിക്ക് നേരെ അതിക്രമം. തമിഴ്‌നാട് സ്വദേശിയായ വൃദ്ധനാണ് യുവതിയെ ആക്രമിച്ചത്. വിരുധാചലം സ്റ്റേഷനില്‍ എത്തും മുന്‍പ് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയായ വൃദ്ധന്‍ യുവതിയുടെ കയ്യില്‍ കയറി പിടിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് അയാള്‍ തിരുച്ചിറപള്ളി സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങി ഓടി. ഇതിനു ശേഷം യുവതി തിരുച്ചിറപ്പള്ളി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ റെയില്‍വേ പോലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെന്നാണ് യുവതി പറയുന്നത്. പരാതി പറഞ്ഞ യുവതിയോട് രാത്രി യാത്ര ഒഴിവാക്കണം എന്നാണ് റെയില്‍വേ പോലീസ് മറുപടി നല്‍കിയത്.

കംപാര്‍ട്‌മെന്റില്‍ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. ടിടിഇയും സഹായത്തിനു വന്നില്ല. വില്ലുപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കൊല്ലം സ്വദേശിയായ യുവതി. സംഭവത്തില്‍ റെയില്‍വേയിലും തമിഴ്‌നാട് പോലീസിലും ഓണ്‍ലൈന്‍ ആയി യുവതി പരാതി നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment