പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 30 ന് കന്യാകുമാരി സന്ദര്‍ശിക്കുകയും കടലിലെ വിവേകാനന്ദ റോക്ക് സ്മാരകത്തില്‍ ധ്യാനിക്കുന്നതിനായി 2 ദിവസം അവിടെ തങ്ങുകയും ചെയ്യും. വിവേകാനനന്ദ പാറയില്‍ ഒരുദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനമാണ് അദ്ദേഹം അനുഷ്ഠിക്കുക. തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് മടങ്ങുമെന്നാണ് സൂചന.
2019ല്‍ കേദാര്‍നാഥിലെ ഗുഹയില്‍ നരേന്ദ്ര മോദി ധ്യാനം അനുഷ്ഠിച്ചിരുന്നു. രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിവേകാനനന്ദ പാറയില്‍ ഒരുദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനമാണ് അദ്ദേഹം അനുഷ്ഠിക്കുക. ഈ മാസം 30ന് മോദി കന്യാകുമാരിയിലെത്തും. എന്നാല്‍ ഒന്നിനും അദ്ദേഹം ധ്യാനം നടത്താന്‍ തീരുമാനിച്ചാല്‍ രണ്ടാംദിവസവും വിവേകാനന്ദ റോക്ക് സ്മാരകത്തില്‍ ഉണ്ടായിരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.