Newsperseconds.com

ലൈംഗിക പീഡന കേസ്; മാസങ്ങളായുള്ള ഒളിവ് ജീവിതത്തിന് വിരാമമിട്ടു; ജനതാദള്‍ (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

Capture

ബംഗളൂരു: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജനതാദള്‍ (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ജര്‍മ്മനിയില്‍ നിന്ന് എത്തിയതിന് തൊട്ടുപിന്നാലെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രേവണ്ണ ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. മാസങ്ങളായിട്ട് രേവണ്ണ ഒളിവിലായിരുന്നു.

ജെഡി(എസ്) നേതാവിനെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും നടപടിക്രമങ്ങള്‍ അനുസരിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്യും. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇയാളുടെ രണ്ട് ചെക്ക് ഇന്‍ ബാഗുകള്‍ എസ്‌ഐടി സംഘം പിടിച്ചെടുത്തു. ബംഗളൂരുവിലെ സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി, അവിടെ സുരക്ഷ ശക്തമാക്കി, വരുന്നതിന് മുന്നോടിയായി ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിച്ചു. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസില്‍ 8ജി സീറ്റില്‍ പ്രജ്വല്‍ യാത്ര ചെയ്ത ലുഫ്താന്‍സ വിമാനം മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് ഇന്നു പുലര്‍ച്ചെ 12.48നാണ് ബംഗളൂരുവില്‍ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്തത്. ബംഗളൂരു വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. 9 അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്തിയില്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.

സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രില്‍ 26ന് രാത്രിയാണ് പ്രജ്വല്‍ രാജ്യം വിട്ടത്. 60 വയസ് പിന്നിട്ട വീട്ടുജോലിക്കാര്‍ അടക്കമാണ് പ്രജ്വലിനെതിരെ പരാതിയുമായി രംഗത്തുവന്നത്.

Share this Article

Leave a Comment