Newsperseconds.com

എല്ലാവരോടും വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ കുടുംബവുമായെത്തി വോട്ട് രേഖപ്പെടുത്തി

Capture

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളിലെ വോട്ടര്‍മാരോടും വോട്ട് രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. സ്ത്രീകളും യുവാക്കളും പൂര്‍ണ്ണമായി അവരുടെ വോട്ടവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന വാരാണസിയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയില്‍ 45 മണിക്കൂര്‍ നീണ്ട ധ്യാനത്തിലാണ്.

ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദ ജന്മദേശമായ ബിലാസ്പൂരിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പങ്കാളി മല്ലിക നദ്ദയ്ക്കൊപ്പം എത്തിയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ വോട്ട് രേഖപ്പെടുത്തിയത്

അതേ സമയം, ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തലസ്ഥാന നഗരിയിലെ വെറ്റിനറി കോളേജിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പങ്കാളി റാബ്രി ദേവിക്കും സരനിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ മകള്‍ രോഹിണി ആചാര്യയ്ക്കുമൊപ്പമെത്തിയാണ് ലാലു വോട്ട് രേഖപ്പെടുത്തിയത്.

Share this Article

Leave a Comment