രാജ്യം വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍, ജൂണ്‍ 4 ന് പിറക്കാന്‍ പോകുന്നത് പുതിയ പുലരിയെന്ന് രാഹുല്‍ഗാന്ധി. ഇന്ത്യ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നുവെന്നും ഇതിലൂടെ രാജ്യത്തിന് പുതിയ പ്രഭാതം കൊണ്ടുവരാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു. അഹങ്കാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകമായ മോദി സര്‍ക്കാരിന് വോട്ടുകൊണ്ട് മറുപടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പ്രിയപ്പെട്ട സഹപൗരന്മാരേ, ഇന്ന് ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിലെ വോട്ടെടുപ്പ് ദിവസമാണ്, ഇതുവരെയുള്ള ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്ത് ഇന്ത്യ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്നാണ്,” എക്സിലെ ഒരു ട്വീറ്റില്‍ ഗാന്ധി പറഞ്ഞു. അതേ സമയം, കത്തുന്ന ചൂടിനിടയിലും, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി നിങ്ങള്‍ എല്ലാവരും വോട്ടുചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അഹങ്കാരത്തിന്റെയും അടിച്ചമര്‍ത്തലിന്റേയും പ്രതീകമായി മാറിയ ഈ സര്‍ക്കാരിന് നിങ്ങളുടെ വോട്ടിലൂടെ അവസാന പ്രഹരം നല്‍കൂ എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.